Overblog
Edit post Follow this blog Administration + Create my blog
സത്യമാർഗ്ഗം

ഏകസത്യദൈവത്തിന്റെ "ഏകജാതനായ പുത്രനും " മാനവ രക്ഷകനും നമ്മുടെ വീണ്ടെടുപുകാരനും സത്യദൈവവും നിത്യപുത്രനുമായ കർത്താവായ യേശുക്രിസ്തുവിനെ പ്രഘോഷിക്കാൻ ധീരമായി നിലകൊള്ളൂന്നു.

യേശുവിന്റെ സഹോദരന്മാരും സഹോദരിമാരും. അഥവാ, യേശുവിന്റെ അമ്മ മറിയയുടെയും അപ്പന്‍ ജോസഫിന്റെയും മക്കള്.

യേശുവിന്റെസഹോദർൻന്മാർ മറിയത്തിന്റെ മക്കൾ അല്ലെന്നും, കസിൻ സഹോദരങ്ങൾ ആണെന്നും പറയുന്നവർ, വചനം പറയുന്നത്‌ നോക്കുക,ക്രൂശിൻ ചുവട്ടിലെ സംഭവങ്ങളിൽ നിന്നും, ലൂക്കോസ് 24:10 "അവര്‍ ആരെന്നാല്‍, മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്‍റെ അമ്മ മറിയ എന്നിവര്‍ തന്നേ " യാക്കൊബിന്റെ അമ്മ "മറിയ " എന്ന് ഇവിടെ വ്യക്തമായി പറഞ്ഞിരിക്കുന്നു. യോഹന്നാന്‍ 19:25 "യേശുവിന്‍റെ ക്രൂശിനരികെ അവന്‍റെ അമ്മയും, അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്‍റെ ഭാര്യ മറിയയും, മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു" ഒരേ പോലെ ഉള്ള പേരുകള്‍ എല്ലാ സമൂഹത്തിലും സര്‍വ്വസാധാരണമാണ് എന്നിരിക്കെ വെറും സമാനമായ പേരുകള്‍ കൊണ്ട് ഒന്നും സ്ഥാപിക്കാന്‍ കഴിയില്ല യേശുവിന്റെ അമ്മ മറിയയുടെ സഹോദരിയെക്കുറിച്ചുള്ള പരാമര്‍ശം ഈ വാക്യത്തില്‍ ഉണ്ട് എന്നാല്‍ അവരുടാല്‍ അവരുടെ പേര് പരാമര്‍ശിച്ചിട്ടില്ല, അവര്‍ ഉള്‍പ്പെടെ നാല് സ്ത്രീകളെ ആണ് യോഹന്നാന്‍ 19:25 ല്‍ കാണുന്നത് അതില്‍ മൂന്നു മറിയമാര്‍ ഉണ്ട് എന്നതും വ്യക്തമാണ്. 1. യേശുവിന്റെ അമ്മ മരിയ, 2. ക്ലെയോപ്പാവിന്‍റെ ഭാര്യ മറിയ 3. മഗ്ദലക്കാരത്തി മറിയ. 4. നാലാമത്തെ സ്ത്രീ യേശുവിന്റെ അമ്മ മറിയയുടെ സഹോദരിയാണ് അല്ലാതെ അവരുടെ അമ്മയുടെ സഹോദരി അല്ല, അവരുടെ പേര് പറഞ്ഞിട്ടും ഇല്ല . അടുത്തഭാഗം മത്തായി 27:56 "അവരില്‍ മഗ്ദലക്കാരത്തി മറിയയും, യാക്കോബിന്‍റെയും യോസെയുടെയും അമ്മയായ മറിയയും സെബദി പുത്രന്‍മാരുടെ അമ്മയും ഉണ്ടായിരുന്നു" യാക്കോബിന്റെയും യോസേയുടെയും അമ്മ മറിയയ്ക്ക് രണ്ടു മക്കള്‍ ഉള്ളതായിട്ടാണ് വചനത്തില്‍ കാണുന്നത്, യാക്കോബ് & യോസെ എന്നിവര്‍ അല്ലാതെ വേറെ മക്കള്‍ ആരെങ്കലും ഉള്ളതായി പറയുന്നും ഇല്ല, ഈ മറിയ യേശുവിന്റെ അമ്മ മറിയയുടെ സഹോദരിയോ യേശുവിന്റെ അമ്മ മറിയയുടെ മാതൃസഹോദരിയോ ആണെന്ന് ബൈബിളില്‍ ഇല്ല താനും. ഈ മറിയയുടെ മക്കളാണ്, മത്തായി 13: 55 ല്‍ യേശുവിന്റെ സഹോദരന്മാരായ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവരും അവരെ കൂടാതെയുള്ള സഹോദരിമാരുമായി നാട്ടുകാര്‍ പറയുന്ന എന്നതിനു വചനത്തില്‍ തെളിവില്ല.അടുത്തത്‌, മർക്കൊസ്‌ 6:3 ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി. മര്‍ക്കോസ് 6:3 ല്‍ മാത്രമല്ല, മത്തായി 13:55 ലും യാക്കോബ്, യോസെ എന്നിവര്‍ മാത്രമല്ല ശിമോൻ, യൂദാ എന്നവരും അവരെ കൂടാതെയുള്ള സഹോദരിമാരുടെയും കാര്യം പറഞ്ഞിരിക്കുന്നു, അവിടെ യേശുവിന്റെ അമ്മ മറിയ അല്ലാതെ അങ്ങ് ഈ പറയുന്ന മറിയമാര്‍ ആരും പരാമര്ശിക്കപ്പെട്ടിട്ടില്ല, യേശുവിന്റെ അപ്പന്‍ തച്ചന്‍ അല്ലാതെ വേറെ ആരുടേയും അപ്പന്മാരും പരാമര്ശിക്കപ്പെട്ടിട്ടില്ല എന്നതും സുവ്യക്തമാണ്. എന്നിരിക്കെ എല്ലാ സമൂഹങ്ങളിലും കാണുന്നതുപോലെ സര്‍വ്വസാധാരണമായ സമാന പേരുകള്‍ മുറിച്ചെടുത്തു അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങളെ പിന്തുണയ്ക്കാം എന്ന് വിചാരിച്ചാല്‍ അത് കത്തോ ഓര്‍ത്തോകളുടെ സണ്ടേസ്കൂളിലെ ചിലവാകൂ പിന്നെയുള്ളത്‌, ക്രൂശിൽ വെച്ച്‌ തന്റെ അമ്മയെ യോഹന്നാനു ഏൽപ്പിക്കുന്ന സംഭവം. കുരിശില്‍ വച്ച് മറിയയെ യോഹന്നാനെ കൂട്ടി ഏല്പിക്കുമ്പോള്‍ ഈ കസിന്‍ സഹോദരങ്ങള്‍ എവിടെ പോയി??? യേശുവിന്റെ സഹോദരങ്ങളായി നാട്ടുകാര്‍ തന്റെ കസിന്‍ സഹോദരങ്ങളെ വിശേഷിപ്പിക്കണമെങ്കില്‍ അവര്‍ക്ക് യേശുവുമായും അവന്റെ മാതാപിതാക്കളുമായും അത്ര അടുത്ത സംസര്‍ഗവും ബന്ധവും വേണ്ടേ?? ആ ബന്ധം ഒന്നും കുരിശിന്മൂട്ടില്‍ കണ്ടില്ലല്ലോ?? യേശുവിന്റെ അമ്മ മറിയയോടൊപ്പം പലപ്പോഴും യേശുവിനെ കാണാന്‍ വന്ന സ്വന്ത സഹോദരങ്ങളെ അവര്‍ ആഗ്രഹിച്ചതുപോലെ പരിഗണിക്കാത്ത യേശുവിനെ നമുക്ക് Mark 3: 31-35, Luke 8:19-21, Matt 12:46-51എന്നീ ഭാഗങ്ങളില്‍ കാണാന്‍ കഴിയുന്നു, അവൻ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു. ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനില്ക്കുന്നു എന്നു പറഞ്ഞു. അതു പറഞ്ഞവനോടു അവൻ: “എന്റെ അമ്മ ആർ എന്റെ സഹോദരന്മാർ ആർ” എന്നു ചോദിച്ചു. ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: “ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും. സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറഞ്ഞു. ഇതിന്റെ കാരണം എന്താണ് എന്ന് John 7: 2-5 വായിക്കുമ്പോള്‍ അത് തന്റെ സഹോദരങ്ങളുടെ ഉദ്ധേശശുദ്ധിയില്ലായ്മയാണ് കാരണം എന്നും വ്യക്തമാകും. John 7: 2-5 എന്നാൽ യെഹൂദന്മാരുടെ കൂടാരപ്പെരുനാൾ അടുത്തിരുന്നു. അവന്റെ സഹോദരന്മാർ അവനോടു: നീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന്നു ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക. പ്രസിദ്ധൻ ആകുവാൻ ആഗ്രഹിക്കുന്നവൻ ആരും രഹസ്യത്തിൽ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കിൽ ലോകത്തിന്നു നിന്നെത്തന്നേ വെളിപ്പെടുത്തുക എന്നു പറഞ്ഞു. അവന്റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ല. യേശുവിന്റെ പ്രശസ്തിയിലൂടെ മുതലെടുപ്പ് നടത്താനുള്ള മാനുഷീകമായ ലക്‌ഷ്യം തന്റെ സഹോദരങ്ങളില്‍ കണ്ടതുകൊണ്ടാകാം യേശു അവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന പരിഗണന നല്‍കാതിരുന്നത് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. യേശു ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗാരോഹണം ചെയ്ത ശേഷം മാളികമുറിയില്‍ കൂടിവന്നവരുടെ കൂട്ടത്തില്‍ യേശുവിന്റെ സഹോദരന്മാരും ഉണ്ടായിരുന്നു എന്ന് പറയുന്നു, എന്നാല്‍ യേശു ക്രൂശിക്കപെടുമ്പോഴും അതിനു മുന്‍പും ഇവരുടെ സാനിദ്ധ്യം യേശുവിനു ഒപ്പം ഉണ്ടായിരുന്നതായി വചനത്തില്‍ കാണുന്നും ഇല്ല. അപ്പോള്‍ യേശുവിന്റെ സ്വന്തം സഹോദരങ്ങള്‍ക്ക്‌ യേശുവിനോടും, അമ്മ മറിയയുമായും അത്ര നല്ല ബന്ധം അല്ല ഉണ്ടായിരുന്നത് എന്നതിനാല്‍ ആണ് യേശു തന്റെ അമ്മയെ താന്‍ സ്നേഹിച്ച ശിഷ്യനായ യോഹന്നാനെ ഏല്പിച്ചത് എന്ന് മനസ്സിലാക്കാം. ഇന്നും സ്വന്തം മക്കള്‍ ഉള്ള പല മാതാപിതാക്കളും വൃദ്ധസദനങ്ങളിലും അനാഥാലയങ്ങളിലും അഭയം പ്രാപിക്കേണ്ടി വരുന്നതുപോലെയെ ഉള്ളു സ്വന്തം സഹോദരങ്ങള്‍ ഉണ്ടായിട്ടും യേശു അമ്മ മറിയയെ താന്‍ സ്നേഹിച്ച ശിഷ്യനായ യോഹന്നാനെ ഏല്പിച്ചത്.അടുത്ത ഭാഗം ലൂക്കൊസ്‌ രണ്ടാം അദ്യായത്തിലെയാണ്‌! അത്‌ ഇതാണ്‌ "യേശുവിന് 12 വയസായപ്പോള്‍ യോസഫും മറിയയും പെസഹാ പെരുന്നാളിന് പോയി എന്ന് ലൂക്കോസ് 2-ല്‍ എഴുതിയിരിക്കുന്നു. തിരികെ വരുമ്പോള്‍ യേശുവിനെ കാണാഞ്ഞിട്ട് അവനെ ബന്ധുക്കളുടെയും ചാര്‍ച്ചക്കാരുടെയും ഇടയില്‍ തിരഞ്ഞു എന്ന് പറയുന്നു. അവിടെ യേശുവിന്‍റെ സഹോദരങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല. തിരികെ പോകുമ്പോഴും ഒപ്പം ഏതെങ്കിലും സഹോദരങ്ങള്‍ ഉണ്ടായിരുന്നു എന്ന് പറയുന്നില്ല, " യേശുവിനു സ്വന്തസഹോദരര്‍ ഇല്ലായിരുന്നു എന്നതിന് ഒരു തെളിവും ബൈബിളില്‍ ഇല്ല അങ്ങിനെ ഒന്നും തന്നെ ഒരു വാക്യം കൊണ്ട് പോലും തെളിയിക്കാനും ആര്‍ക്കും കഴിഞ്ഞിട്ടും ഇല്ല എന്ന് മാത്രമല്ല ഉണ്ടായിരുന്നു എന്നതിന് സുവ്യക്തമായ തെളിവുകള്‍ ഉണ്ട് അത് ഞങ്ങള്‍ വാക്യം സഹിതം തുറന്നു കാണിച്ചിട്ടും ഉണ്ട്, ഇനി Luke 2 ആം അദ്ധ്യായത്തില്‍നിന്നുള്ള പരാമര്‍ശം, അവിടെ യേശുവിന്‍റെ സഹോദരങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല. തിരികെ പോകുമ്പോഴും ഒപ്പം ഏതെങ്കിലും സഹോദരങ്ങള്‍ ഉണ്ടായിരുന്നു എന്ന് പറയുന്നില്ല എന്നതുകൊണ്ട്‌ ജോസഫിനും മരിയയ്ക്കും വേറെ മക്കള്‍ ഇല്ല എന്ന് എങ്ങിനെ ഉറപ്പിക്കാന്‍ കഴിയും ???? അവിടത്തെ വിഷയം യേശു കൈവിട്ടുപോയി എന്നതാണ്. എന്തുകൊണ്ടാണ് യേശു കൈവിട്ടുപോയത് അവര്‍ അറിയാന്‍ ഒരു ദിവസത്തെ വഴി ദൂരം താമസിച്ചത് എന്ന് മനസ്സിലാക്കിയാല്‍ കാര്യം വ്യക്തമാണ്, ഒരേ ഒരു മകന്‍ മാത്രമുള്ള മാതാപിതാക്കള്‍ അവരുടെ ആ ഒറ്റമകനെ കൈവിട്ടത് അറിയാന്‍ ഇത്ര സമയം എടുക്കുമോ??? നിശ്ചയമായും ഇല്ല എന്നതാണ് സത്യം, അവര്‍ തങ്ങളുടെ ഒറ്റമകനെ അതീവ ശ്രദ്ധയോടെ തന്നെ സംരക്ഷിക്കും എന്നത് സുവ്യക്തം, അപ്പോള്‍ യേശു യെരുശലേം ദേവാലയത്തില്‍ തന്നെ തങ്ങിയത് അവര്‍ അറിയാഞ്ഞത് അവര്‍ക്ക് യേശു എന്ന ആദ്യജാതന്‍ കൂടാതെ ധാരാളം മക്കള്‍ ഉണ്ടായിരുന്നതുകൊണ്ടാണ്, ഇളയ മക്കള്‍ ഉള്ളപ്പോള്‍ കൂട്ടത്തില്‍ മുതിര്‍ന്ന മൂത്തമക്കളെ ശ്രദ്ധിക്കാതിരിക്കുന്നത് സ്വാഭാവികം മാത്രം. അപ്പോള്‍ ജോസഫിനും മരിയ്ക്കും യേശുവിനെ കൂടാതെ വേറെ മക്കള്‍ ഇല്ല എന്നതിന് ഈ വാദം ഒന്നും പോരാ എന്ന് വ്യക്തം. യേശുവിന്റെ ശിഷ്യന്മാരുടെ എല്ലാംതന്നെ എഴുത്തുകള്‍ വ്യക്തമായും വിശദവുമായും എഴുതപ്പെട്ടവയാണ് എന്നതിന് തര്‍ക്കമില്ല, യേശുവിനെ മനുഷ്യപുത്രന്‍ എന്നാണു ലൂക്കോസ് പഠിപ്പിക്കുന്നത്‌, അതേസമയം യോഹന്നാന്‍ യേശുവിനെ ദൈവപുത്രന്‍ എന്ന് പഠിപ്പിക്കുന്നു, എന്ന് മാത്രമല്ല യോഹന്നാന്‍ എഴുതിയിരിക്കുന്ന 95%കാര്യങ്ങളും ലൂക്കോസോ മറ്റു സുവിശേഷകരോ എഴുതിയിട്ടും ഇല്ല, അതുകൊണ്ട് യോഹന്നാന്‍ എഴുതിയത് മാത്രം ശരിഎന്നോ ലൂക്കോസ് എഴുതിയത് മാത്രം ശരി എന്നോ അല്ല ബൈബിള്‍ തെളിവായി ഒരു പ്രാവശ്യം എങ്കിലും പറഞ്ഞിട്ടുണ്ട് എങ്കില്‍ അത് ശരി തന്നെയാണ്. യേശുവിന് സ്വന്തമായി സഹോദരര്‍ ഉണ്ടായിരുന്നു എന്ന് ലൂക്കോസ് എഴുതിയില്ല എന്നതുകൊണ്ട്‌ മത്തായിയും മര്‍ക്കോസും എഴ്ത്തിയിരിക്കുന്നത് അങ്ങിനെ അല്ല എന്ന് വരുന്നും ഇല്ല.
യേശുവിന്റെ സഹോദരന്മാരും സഹോദരിമാരും. അഥവാ,  യേശുവിന്റെ അമ്മ മറിയയുടെയും അപ്പന്‍ ജോസഫിന്റെയും മക്കള്.
Share this post
Repost0
To be informed of the latest articles, subscribe:
Comment on this post