Overblog
Edit post Follow this blog Administration + Create my blog
സത്യമാർഗ്ഗം

ഏകസത്യദൈവത്തിന്റെ "ഏകജാതനായ പുത്രനും " മാനവ രക്ഷകനും നമ്മുടെ വീണ്ടെടുപുകാരനും സത്യദൈവവും നിത്യപുത്രനുമായ കർത്താവായ യേശുക്രിസ്തുവിനെ പ്രഘോഷിക്കാൻ ധീരമായി നിലകൊള്ളൂന്നു.

"ക്രിസ്തുവിന്റെ ദിവ്യസ്വഭാപത്തിനു കൂട്ടാളികൾ ആവുക "

"ക്രിസ്തുവിന്റെ ദിവ്യസ്വഭാപത്തിനു കൂട്ടാളികൾ ആവുക "
യേശുക്രിസ്തുവിന്റെ ദാസനും അപ്പസ്തോലനുമായ ശിമോൻ പത്രോസ്‌, നമ്മുടെ രക്ഷിതാവും ദൈവവുമായ യേശുക്രിസ്തുവിന്റെ നീതിയാൽ വിലയേറിയ വിശ്വാസം ലഭിച്ച്‌ ദൈവമക്കളായ നമുക്ക്‌ വെണ്ടി എഴുതിയ തന്റെ രന്ദാമത്തെ ലേഖനത്തിൽ, പറയുന്നു. 2പത്രൊസ്‌ 1: 3 തന്റെ മഹത്വത്താലും വീർയ്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവന്നും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ. 4 അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു. എങ്ങനെയാണ്‌ ക്രിസ്തുവിന്റെ ദിവ്യസ്വഭാപം നമ്മളിലേക്ക്‌ പകർത്തുന്നത്‌? എന്തൊക്കെയാണ്‌ ക്രിസ്തുവിന്റെ "ദിവ്യസ്വഭാപം " !!! 1)അനുസരണം ക്രിസ്തുവേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ(ഫിലി.5:5). എന്തായിരുന്നു ആ ഭാവം? താഴ്മ, സ്നേഹം, സ്വയത്യാഗം എന്നീ സ്വഭാവഗുണങ്ങളിലൂടെ മനുഷ്യവര്‍ഗ്ഗത്തിന് യേശു തന്‍റെ ഭാവം വെളിപ്പെടുത്തി. പൗലൊസ് ശ്രദ്ധാപൂര്‍വ്വം വിവക്ഷിച്ചിരിക്കുന്നു. എങ്ങനെയാണ് നാം ക്രിസ്തുവിനെ പോലെ ആയിത്തീരുന്നത് ? എന്താണ് ക്രിസ്തുവിലുള്ള ഭാവം ? ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിക്കാതെ ദാസരൂപം എടുത്തു വേഷത്തില്‍ മനുഷ്യനായി. (ഫിലിപ്പ്യര്‍ 2:5) ഇന്ന് ആരെ കൊണ്ടാണ്അങ്ങനെ ജീവിതത്തില്‍ ആകാന്‍ സാധിക്കുക. നമ്മുക്ക് കിട്ടിയിരിക്കുന്ന ഉന്നതമായ പദവികളും ലൌകീകമായ അംഗീകാരങ്ങളും ഒക്കെ ചപ്പെന്നും ചവറ എന്നും എണ്ണി ഞാന്‍ ഒന്നും അല്ല എന്നാ ഭാവത്തില്‍ ആകുവാന്‍ സാധിക്കുമോ എന്റെ യേശു ക്രൂശിലെ മരണത്തോളം തന്നെത്താന്‍ താഴ്ത്തി അനുസരണമുള്ളവാനായി ജീവിച്ചു. അങ്ങനെ നമ്മുക്കാകാന്‍ പറ്റുമോ? നമ്മളൊക്കെ ചെയ്യാത്ത എന്തെങ്കിലും കുറ്റം നമ്മുടെ മേല്‍ ആരോപിക്കുമ്പോള്‍ എങ്ങനെയാകും പ്രതികരിക്കുക . കൊല്ലുവാനായി കൊണ്ടുപോയപ്പോഴും മിണ്ടാതിരുന്നവനായ യേശുവിനെപ്പോലെ ആകുവാന്‍ സാധിക്കുമോ. ഇല്ല അല്ലേ ഏതെല്ലാം വിധത്തില്‍ നമ്മുടെ ഭാഗം ന്യായീകരിക്കാന്‍ സാധിക്കുമോ അതെല്ലാം നമ്മള്‍ ചെയ്യും അല്ലേ? പക്ഷെ ക്രൂശിലെ ആ അനുസരണം നാം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയെ മതിയാകൂ. എങ്കില്‍ മാത്രമേ നമ്മള്‍ ക്രിസ്തുവിനു അനുയായികള്‍ ആകൂ.സ്വര്‍ഗ്ഗരാജ്യത്തിന് ചേര്‍ന്നവരാകൂ. ക്രിസ്തുവിന്റെ പിതാവിനൊടുള്ള അനുസരണത്തിന്റെ പ്രകടമായ രൂപമാണ്‌ "തൻനെത്താൻ " ഏൽപ്പിച്ച്‌ കൊടുക്കുന്നത്‌. തന്നെ തന്നെ ശ്യൂന്യനാക്കി കൊണ്ട്‌ സ്വയം ഏൽപ്പിച്ച്‌ നൾകുന്നു. "എങ്കിലും എന്റെ ഇഷ്ടമല്ലാ, നിന്റെ ഇഷ്ടം പൊലെ ആവട്ടെ " ക്രിസ്തു തന്റെ ഇഷ്ടം മാറ്റി വെച്ച്‌, പിതാവിന്റെ ഇഷ്ടത്തിനായി സ്വയം ഏൽപ്പിച്ചു. പൗലൊസ്‌ പറയുന്നു. "പിതാവായ ദൈവത്തിങ്കൽ നിന്നും നമ്മുടെ ദൈവവും പിതാവും ആയവന്റെ ഇഷ്ടപ്രകാരം ഇപ്പൊഴത്തെ ദുഷ്ടലോകത്ത്‌ നിന്നും നമ്മെ വിടുവിക്കെണ്ടതിനു നമ്മുടെ പാപങ്ങൾ നിമിത്തം തന്നെത്താൻ ഏൽപ്പിച്ച്‌ കൊടുത്തവനായ നമ്മുടെ കർത്താവ്‌ " ( ഗലാത്യർ 1:3 ) "അവൻ നമ്മെ സകല അധർമ്മത്തിൽ നിന്നും വീന്ദെടുത്ത്‌ സൽപ്രവർത്തികളിൽ ശുഷ്ക്കാന്തിയുള്ളൊരു സ്വന്തജനമായി തനിക്ക്‌ ശുധികരിക്കെണ്ടതിനു "തന്നെതാൻ " നമുക്ക്‌ വെണ്ടി കൊടുത്തു. " (തീത്തൊസ്‌ 2:14 ) വചനം ശ്രധിക്കുക ഇവിടെ പിതാവിന്റെ നിർബന്ധത്താൽ പുത്രൻ ചെയ്യുകയല്ല. മറിച്ച്‌ പിതാവിന്റെ ഇഷ്ടം മനസിലാക്കി നമുക്ക്‌ വെണ്ടി സ്വയം ഏൽപ്പിച്ച്‌ കൊടുക്കുകയാണ്‌ ക്രിസ്തു ചെയ്യുന്നത്‌.അനുസരണത്തിന്റെ പ്രകടമായ രൂപമാണ്‌ പിതാവിന്റെ ഇഷ്ടത്തിനു നമ്മെ ഏൽപ്പിച്ച്‌ കൊടുക്കുന്നത്‌. 2) സ്നേഹം ദൈവം സ്നേഹമാണ്‌! ക്രിസ്തു സ്നേഹത്തിന്റെ ആളത്വരൂപമാണ്‌! ക്രിസ്തുവിന്റെ മാര്‍ഗ്ഗം സ്‌നേഹത്തിന്റെ മാര്‍ഗ്ഗമാകുന്നു. 'നിന്നെപ്പോലെ തന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കണം.' എന്നുള്ളതാണ് അതിന്റെ ആധാരം. ഇന്നിന്റെ ഏറ്റവും വലിയ ആവശ്യം ഇതാകുന്നു. സന്തുഷ്ട പൂര്‍ണ്ണമായ ജീവിതത്തിന് പ്രഥമ പ്രധാനമായി വേണ്ടത് എല്ലാം പൊറുക്കുന്ന, എല്ലാം സഹിക്കുന്ന, ദോഷം കണക്കിടാത്തതും സ്വാര്‍ത്ഥം അന്വേഷിക്കാത്തതുമായി ഈ ദൈവസ്‌നേഹമാകുന്നു. ജാതിക്കും മതത്തിനും ദൈവത്തിനുവേണ്ടി ശത്രുക്കളുടെയും അന്യജാതി മതസ്ഥരുടെയും കൈയ്യും കാലും ശിരസ്സും വാളിന് വെട്ടിമാറ്റുമ്പോള്‍, മനുഷ്യനെ പിടിച്ച് ജീവനോട് കുഴിച്ചിട്ടു കൊല്ലുമ്പോള്‍ സ്‌നേഹനിധിയായ ദൈവം ഉല്‍ക്കടമായ ദുഃഖത്തോട് ഓരോ കൊലയാളിയോടും പറയുന്നുണ്ട് 'മകനേ നീ കൊന്നത് നിന്റെ സ്വന്ത സഹോദരനെയും സഹോദരിയെയും തന്നെയായിരുന്നെന്ന്. വയലില്‍ കൊല്ലപ്പെട്ടു കിടക്കുന്ന ഹാബേലിനെ കണ്ടിട്ട്, ദൈവം ഹൃദയ വേദനയോടെ കയീനോട് ചോദിച്ചു 'നിന്റെ സഹോദരന്‍ എവിടെ?' എന്ന്. നമ്മള്‍ ഓരുരുത്തരോടുമായി ദൈവത്തിന്റെ ഈ ചോദ്യം ഇന്നും ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. 'നിന്റെ സഹോദരന്‍ എവിടെ?' അമേരിക്കന്‍ മലയാളികളേ നിന്റെ സഹോദരന്‍ എവിടെ? ഇന്ന് നിന്റെ സഹോദരനുമായി നല്ലബന്ധം നിനക്കുണ്ടോ? ആത്മീയ ലോകമേ, നല്ല ഇടയന്മാരെ, അതിശ്രേഷ്ഠ ദൈവദാസന്മാരേ, രോഗികളെയും ദുഃഖിതരെയും വേദനിക്കുന്നവരെയും എളിയവരെയും നിങ്ങള്‍ അന്വേഷിക്കുന്നുണ്ടോ? പ്രവൃത്തിയില്‍ ഇല്ലാത്ത നിങ്ങളുടെ സുഭാഷിതങ്ങള്‍ കേട്ട് സ്വര്‍ഗ്ഗം പോലും ചിരിക്കുന്നു എന്നുള്ള സത്യം സവിനയം ഞാന്‍ അവരെ അറിയിച്ചു കൊള്ളട്ടെ. യേശു തന്റെ അനുയായികളോടു പറഞ്ഞു 'നിങ്ങള്‍ക്ക് ദൈവത്തെയും മമ്മോനെയും സേവിപ്പാന്‍ കഴിയുകയില്ല' അരക്കാശിനു പോലും മുതല്‍ ഇല്ലാതെയും തലചായിക്കാന്‍ ഇടമില്ലാതെയും ജീവിച്ച ക്രിസ്തുവിന്റെ പ്രശസ്തരായ വേലക്കാരാകുന്നു ഇന്നത്തെ ഏറ്റവും വലിയ ദ്രവ്യാഗ്രഹികളും സുഖലോലുപരുമെന്ന് പറഞ്ഞാല്‍ അതില്‍ ലേശവും അതിശയോക്തിയില്ല. ക്രിസ്തുസ്‌നേഹത്തിന്റെ എടുത്ത് പറയാവുന്ന പ്രത്യേകത എന്താണ്? തീര്‍ച്ചയായും അത് അവിടുന്നു മരിച്ച ക്രൂശ് തന്നെയാണ്. അവിടുന്നെന്നോട് താന്‍ സ്‌നേഹിച്ചതു പോലെ മറ്റുള്ളവരെ സ്‌നേഹിക്കുവിന്‍ എന്നു പറയുമ്പോള്‍ തന്നെ ഒരു മാതൃകയാക്കി സഹോദരനോടുള്ള ബന്ധത്തില്‍ സ്വയത്തെ മരിപ്പിക്കുവാനാണ് ആവശ്യപ്പെടുന്നത്. ക്രിസ്തുവിന്റെ ശരീരമാവുന്ന സഭയിലെ മറ്റ് അംഗങ്ങളോടുള്ള എന്റെ ബന്ധത്തിന്റെ പ്രത്യേകതയാണ് സ്വയത്തെ വെടിയുക എന്നത്. ഇതും ഇതിനേക്കാള്‍ ഒട്ടും കുറയാത്തതുമാണ് ക്രിസ്തീയസ്‌നേഹം. ‘നാമും സഹോദരന്‍മാര്‍ക്കു വേണ്ടി ജീവനെ അര്‍പ്പിക്കേണ്ടതാണ്.’ (1യോഹ. 3:16)എന്ന് നമ്മളോട് പറയുമ്പോള്‍ അത് കേവലം ‘ഭൗതികമരണത്തെ കുറിച്ചല്ല സൂചിപ്പിക്കുന്നത്; അതിനേക്കാള്‍ ബുദ്ധിമുട്ടുള്ള ചിലതിനെയാണ്്. സഹവിശ്വാസികളോടുള്ള ബന്ധത്തില്‍ ഒരു ദിവസം പല തവണ സ്വന്തജീവനെ വെച്ചു കൊടുക്കുന്നതിനാണ് യേശു നമ്മെ വിളിക്കുന്നത്. ഇതിനേക്കാള്‍ എളുപ്പമാണ് ഒരു തവണ രക്തസാക്ഷിയായി മരിക്കുന്നത്. ഇത്തരത്തില്‍ ത്യാഗപൂര്‍ണമായ സ്‌നേഹമാണ് ക്രിസ്തുവിന്റെ ശരീരത്തിലെ അടിസ്ഥാന പ്രമാണം. നാള്‍ തോറും ക്രൂശെടുത്ത് സ്വന്തജീവനെ വെടിയാത്തവന് ക്രിസ്തുവിന്റെ ശരീരത്തിലെ വേല തികയ്ക്കുവാന്‍ കഴിയുകയില്ല. എന്തു കൊണ്ടാണ് നമുക്ക് മറ്റു ക്രിസ്ത്യാനികളോട് ദേഷ്യവും അസ്വസ്ഥതയും തോന്നുന്നത്. തീര്‍ച്ചയായും അതിനു കാരണം നമ്മുടെ ‘സ്വയം,’ ജീവതത്തിന്റെ സിംഹാസനത്തില്‍ തന്നെ ഇരിക്കുന്നു എന്നുള്ളതാണ്. നാം വളരെ പ്രധാനപ്പെട്ടവരാണെന്ന് സ്വയം കരുതുന്നു. മറ്റുള്ളവര്‍ നമ്മെ ബഹുമാനിക്കുകയും നമ്മോടാലോചന ചോദിക്കുകയും വേണമെന്നാണ് നമ്മുടെ വിചാരം. നാം ആഗ്രഹിക്കുന്നതു പോലെ മറ്റുളവര്‍ പെരുമാറണമെന്ന് ചിന്തിക്കുന്നു. മറ്റുള്ളവര്‍ നമ്മോട് വളരെ ദയയും കരുതലും ഉള്ളവരാകണമെന്നും അവര്‍ നമ്മെ പ്രശംസിക്കണമെന്നും നാം ആഗ്രഹിക്കുന്നു. ക്രൂശിനെ അല്‍പ്പം പോലും അനുഭവിച്ചറിഞ്ഞിട്ടില്ല എന്നതിന്റെ വ്യക്തമായ തെളിവാണ് ഇത്തരം തോന്നലുകളും ആഗ്രഹങ്ങളും. നമ്മുടെ ജീവിതം ഇപ്പോഴും സ്വാര്‍ത്ഥത നിറഞ്ഞതും സ്വയത്തിലും അതിന്റെ താല്‍പ്പര്യങ്ങളിലും കേന്ദീകരിച്ചിരിക്കുന്നതുമാണ്. മറ്റുള്ളവരോടുള്ള ബന്ധത്തിന്റെ അടിസ്ഥാന പ്രമാണമായി ക്രൂശിലെ സ്‌നേഹത്തെ കാണുന്നില്ലെങ്കില്‍ നാം ഒരിക്കലും വിശ്വാസികളുടെ ഇടയില്‍ ക്രിസ്തീയ കൂട്ടായ്മ അനുഭവിക്കയില്ല. അത്തരത്തില്‍ ഒരു സ്‌നേഹമില്ലാത്ത, കൂട്ടായ്മ എന്ന പേരില്‍ നടക്കുന്ന, എല്ലാം ഒരു സാമൂഹിക സ്‌നേഹബന്ധം മാത്രമാണ;് അല്ലാതെ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയല്ല. ഇത്തരം സ്‌നേഹബന്ധങ്ങള്‍ ലോകത്തിലെ പല ക്ലബുകളിലും ഉണ്ട്. ദു:ഖകരമെന്നു പറയട്ടെ ഇന്നുള്ള പല ക്രിസ്തീയ സഭകളും കൂട്ടങ്ങളും ഇത്തരം ക്ലബുകളേക്കാള്‍ ഒട്ടും മെച്ചമല്ല. ഒരു ക്രിസ്തീയ കൂട്ടായ്മയിലെ അംഗങ്ങള്‍ തമ്മില്‍ വളരെ ഇഴുകി ചേര്‍ന്നിരിക്കണം. കൂട്ടി യോജിപ്പിക്കുവാന്‍ പറ്റാത്ത അവയവങ്ങള്‍ പോലെ നമ 3) താഴ്മ താഴ്മയുടെ പ്രതിരൂപമാണ്‌ യേശുക്രിസ്തു. ‘താഴ്മ’ (humility). അത് ആയിരുന്നു യേശുവിന്റെ മനസ്സിന്റെ ഭാവം. സകല ആത്മീയഗുണങ്ങളും താഴ്മ എന്ന വാക്കിനാല്‍ തിരുവചനം വിവരിച്ചിരിക്കുന്നു. അതിനാലായിരുന്നു യേശു പറഞ്ഞത് ‘താഴ്മ എന്നില്‍നിന്ന് പഠിക്കുവിന്‍’ (മത്തായി 11:29) എന്ന്. ലോകം പഠിപ്പിക്കുന്ന താഴ്മയുണ്ട്. അത് കൃത്രിമമായ താഴ്മയാണ്. തന്നില്‍നിന്ന് നേരിട്ട് പഠിക്കാന്‍ യേശു പറഞ്ഞ സ്വര്‍ഗ്ഗീയഗുണമായ താഴ്മയാണ് ഒരുവനെ മതഭക്തനില്‍നിന്ന് ആത്മീയനാക്കി മാറ്റുന്നത്. താഴ്മയുള്ളവര്‍ക്ക് സൗജന്യമായി ലഭ്യമാകുന്ന വരമാണ് ദൈവകൃപ (യാക്കോബ് 4:6). ഭൗമികജീവിതത്തില്‍ യേശുക്രിസ്തുവിന്റെ മനസ്സില്‍ നിറഞ്ഞുനിന്നതും വീണ്ടും ജനനവേളയില്‍ വിശ്വാസിയിലേക്ക് പകരപ്പെടുന്നതുമായ താഴ്മയാണ് ദൈവകൃപ ലഭിക്കാനുള്ള ഏകമാര്‍ഗ്ഗം. വീണ്ടുംജനനം മുതല്‍ ഗുരുവിന്റെ താഴ്മയുടെ ആഴങ്ങളെ അറിയാനുള്ള ശ്രമമാണ് യഥാര്‍ത്ഥ വിശ്വാസജീവിതം. ഫിലിപ്പിയ ലേഖനത്തില്‍ ദൈവാത്മാവ് എഴുതി: യേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ (ഫിലി 2:5). ഫിലിപ്പിയ ലേഖനത്തില്‍ തുടര്‍ന്നങ്ങോട്ട് പറയുന്നത് മുഴുവന്‍ താഴ്മയുടെ ആഴങ്ങളെക്കുറിച്ചായിരുന്നു. മരണത്തോളം, അതെ കുരിശുമരണത്തോളം താഴ്മ അതിന്റെ ആഴങ്ങളിലേക്കിറങ്ങി. ഒടുവില്‍ ഇപ്രകാരം നാം വായിക്കുന്ന: ‘‘അതുകൊണ്ട് (For this reason) ദൈവം അവനെ ഉയര്‍ത്തി, സകലനാമത്തിനും മേലായ നാമം മല്‍കി’’. പുനരുത്ഥാനത്തിന്റെ രഹസ്യമാണ് ഇവിടെ വെളിവായിരിക്കുന്നത്. ‘‘താഴ്മയുള്ളവനെ ദൈവം ഉയര്‍ത്തുന്നു’’ (യാക്കോബ് 4:10). താഴ്മയുള്ള ജീവിതത്തിന്റെ ആത്യന്തികമായ ആത്മീയസമ്മാനമാണ് ശരീരത്തിന്റെ ഉയിര്‍പ്പില്‍ പോലും കാണുന്നത് (resurrection -Phil 2:9)! ക്രൈസ്തവജീവിതത്തില്‍ എന്തെല്ലാം ആയിരുന്നാലും എന്തെല്ലാം ചെയ്താലും എളിമയില്‍ ലഭ്യമാകുന്ന ദൈവകൃപയാണ് ആത്മീയജീവിത്തിലെ വിജയത്തിന്റെ മാനദണ്ഡമായി പിതാവ് വച്ചിരിക്കുന്നത്. എളിമയിലൂടെ കടന്നുവരുന്ന ദൈകൃപയെ ആര്‍ക്കും കൃത്രിമമായി സൃഷ്ടിക്കാന്‍ കഴിയില്ല. ഇത് പാട്ടിലും കൈയടയിലും കൈക്കലാക്കാന്‍ കഴിയുന്നതല്ല. ഗ്രെയ്‌സ് കമ്യൂണിറ്റിപോലുള്ള കൂട്ടായ്മകളുടെ നേതാക്കന്മാര്‍ ചിന്തിച്ചെടുക്കുന്നതും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ എന്തെങ്കിലുമൊന്നല്ല ദൈവകൃപ. യേശുക്രിസ്തുവിന്റെ താഴ്മ നിറയുന്ന വിശ്വാസിയില്‍ രൂപപ്പെടുന്ന ആത്മീയാവസ്ഥയുടെ ഉപോത്പന്നമാണ് ദൈവകൃപ. മനുഷ്യനിര്‍മിതമായ താഴ്മയെയാണ് ലോകം അവതരിപ്പിക്കുന്നത്. എല്ലാവരുടെയും മുമ്പാകെ കൈ കൂപ്പി, തൊഴുത്, വഴുകപോലെ നില്‍ക്കുന്ന ചിത്രമാണ് താഴ്മ എന്ന് അനേകരും തെറ്റിദ്ധരിച്ചിരിക്കുന്നു. പാവപ്പെട്ടവരോടൊത്ത് ഭക്ഷണം കഴിക്കുന്നതും വിലകുറഞ്ഞ വസ്ത്രം ധരിക്കുന്നതും എല്ലാം താഴ്മയുടെ പര്യായമായി ലോകം ചിത്രീകരിക്കുന്നു. ഇത് കൃത്രിമമായി സൃഷ്ടിക്കുന്ന താഴ്മയാണ് (false humility). എന്നാല്‍ ഇതല്ല പുതിയനിയമം വെളിപ്പെടുത്തുന്ന താഴ്മ. പുതിയനിയമം നിരവധിയിടങ്ങളില്‍ പറയുന്നു: യേശുവിനെ ശ്രദ്ധിച്ചുനോക്കുവിന്‍ (ഹെബ്രാ 3:1, 12:2). യേശുവിന്റെ ജീവിതവുമായി എന്റെ ജീവിതത്തെ താരതമ്യം ചെയ്യുമ്പോള്‍ എന്നേക്കാള്‍ എത്രയോ ഉന്നതമാണ് എനിക്ക് ഉദാഹരണമായി (1 പത്രോസ് 2:21) ഈ ഭൂമുഖത്ത് മനുഷ്യനായി ജീവിച്ച യേശു കാണിച്ചുതന്നതും താഴ്മയാല്‍ അലംകൃതമായതുമായ ആത്മീയാവസ്ഥയെന്ന യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിയും. യേശുവിന്റെ മുമ്പാകെ ഞാന്‍ എത്രയോ ‘സീറോ’ ആണെന്നുള്ള ചിന്തയാണ് പുതിയനിയമജീവിതത്തില്‍ തിരുവെഴുത്ത് വരച്ചുകാണിക്കുന്ന താഴ്മയിലേക്ക് വിശ്വാസിയെ നയിക്കുന്ന ഘടകം. മലയിലെ പ്രസംഗത്തില്‍ യേശു പറഞ്ഞ അതിമഹത്തായ ഭാഗ്യാവസ്ഥയാണിത്. ‘‘ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍’’. യേശുവിനെ നോക്കുമ്പോള്‍ മാത്രമേ തന്നിലെ ആത്മീയദാരിദ്ര്യാവസ്ഥ വിശ്വാസി തിരിച്ചറിയുകയുള്ളൂ. ഈ തിരിച്ചറിവാണ് ഭാഗ്യകരമായ ക്രിസ്തീയജീവിതത്തിലേക്ക് നയിക്കുന്നത്. ഈ ദാരിദ്ര്യാവസ്ഥയെ ഓര്‍ത്തുള്ള ദുഃഖമാണ് ആത്മീയോന്നതികളിലേക്ക് വിശ്വാസിയെ ഉയര്‍ത്തുന്ന ദൈവകൃപയുടെ ചാലകമായി വര്‍ത്തിക്കുന്നത്. ആത്മീയജീവിതത്തതില്‍ സ്വയം ഉയരാനും നേതാവാകാനും പ്രസിദ്ധനാകാനുമുള്ള മാര്‍ഗ്ഗങ്ങള്‍ വിശ്വാസികളും നേതാക്കന്മാരും അന്വേഷിക്കുന്ന ഇക്കാലത്ത് ആത്മാര്‍ത്ഥമായി യേശുക്രിസ്തുവിന്റെ മുഖം അന്വേഷിക്കാനാണ് ആത്മീയത ആഗ്രഹിക്കുന്ന മനുഷ്യന്‍ ചെയ്യേണ്ടത്. യേശുവില്‍ പിന്നീട് കണ്ടെത്തുന്നതു മുഴുവന്‍ താഴ്മയില്‍ അന്തര്‍ലീനമായ ദിവ്യസ്വഭാവവും പ്രവൃത്തികളുമായിരിക്കും. 4)ക്ഷമ ക്ഷമയുടെ മൂർത്തിഭാവമാണ്‌ നമ്മുടെ കർത്താവായ യേശുക്രിസ്തു. "പിതാവേ ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു അറിയാത്തതുകൊണ്ട് ഇവരോട് ക്ഷമിക്കണമേ" - ലുക്കോസ് 23:34 ജനക്കൂട്ടത്തിന്റെ നിർബന്ധപ്രകാരം പീലാത്തോസ് യേശുവിനെ ക്രൂശിക്കാനായി ജനങ്ങൾക്ക് ഏൽപ്പിച്ചു കൊടുക്കുന്നു. “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” റോമൻ പടയാളികളുടെ ക്രൂരമായ പീഡനങ്ങൽക്കു ശേഷം യേശു ക്രൂശുമായി കാൽവറി മലയിൽ എത്തുന്നു. അവിടെവെച്ച് യേശുവിന്റെ വസ്ത്രങ്ങൾ അവർ ചീട്ടിട്ടൂ എടുക്കുന്നു. കള്ളന്മാരോടൊപ്പം യേശുവിനെയും ക്രൂശിൽ തറയ്ക്കുന്നു. ദൈവത്തിന്റെ ഏകപുത്രനും യഹൂദന്മാരുടെ രാജാവുമായവനോടാണ് അസൂയകൊണ്ട് യഹൂദന്മാർ ക്രൂരമായി പെരുമാറുന്നത്. തന്നോട് ക്രൂരമായി പെരുമാറുകയും ക്രൂശിൽ തറയ്ക്കുകയും ചെയ്യുന്നവരോട് യേശു സ്വയം ക്ഷമിച്ച് അവർക്കുവേണ്ടീ പിതാവായ ദൈവത്തോട് അപേക്ഷിക്കുന്നു , ക്രൂശിലെ ക്ഷമിക്കുന്ന സ്നേഹത്തെ നമുക്കിവിടെ കാണാൻ കഴിയും.ക്ഷമയെക്കുറിച്ച് പഠിപ്പിച്ച യേശു തന്റെ ജിവിതത്തിലും ക്ഷമ എന്താണന്ന് കാണിച്ചു തരുന്നു. എന്റെ സഹോദരനോട് ഏഴുവട്ടം ക്ഷമിച്ചാൽ മതിയോ എന്ന് ചോദിക്കുന്ന പത്രോസിനോട് യേശു പറയുന്നത് ഇങ്ങനെയാണ് , “ഏഴുവട്ടമല്ല, എഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു” (മത്തായി 18:22). തനിക്കുള്ള വീതം വാന്ങിച്ചു കൊണ്ടുപോയി എല്ലാം നശിപ്പിച്ച തിരിച്ചുവരുന്ന മുടിയനായ പുത്രനോട് ക്ഷമിക്കുന്ന പിതാവിന്റെ സ്നേഹമായിരുന്നു ദൈവസ്നേഹം. മത്തായി 18:35 ല് യേശു പറയുന്നത് ഇങ്ങനെയാണ്, "നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെ തന്നേ നിങ്ങളോടും ചെയ്യും.” മത്തായി 6:14-15 ലും യെശു ക്ഷമയെക്കുറിച്ച് പറയുന്നു, " നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല. " . യേശു പഠിപ്പിച്ച പ്രാർത്ഥനയിലും ക്ഷമയെക്കുറിച്ച് പറയുന്നു , "ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; " (മത്തായി 6:12) യിരേമ്യാവു പ്രാവചകൻ ദൈവത്തോട് നടത്തുന്ന ഒരു പ്രാർത്ഥനയുണ്ട്, "യഹോവേ, എന്റെ മരണത്തിന്നായുള്ള അവരുടെ ആലോചനയൊക്കെയും നീ അറിയുന്നു; അവരുടെ അകൃത്യം ക്ഷമിക്കരുതേ; അവരുടെ പാപം നിന്റെ മുമ്പിൽനിന്നു മായിച്ചുകളയരുതേ; അവർ തിരുമുമ്പിൽ ഇടറിവീഴട്ടെ; നിന്റെ കോപത്തിന്റെ കാലത്തു തന്നേ അവരോടു പ്രവർത്തിക്കേണമേ." (യിരേമ്യാവ് 18:23). പക്ഷേ യേശു കാലവറിയിൽ തന്നെ മരണത്തിനായി ഏൽപ്പിച്ചവർക്കുവേണ്ടി അവരോട് ക്ഷമിക്കാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു. വേദപുസ്തകം പരിശോധിച്ചാൽ നമുക്ക് ക്ഷമിക്കുന്ന ദൈവത്തെ കാണാൻ കഴിയും. കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോടു അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവും ആകുന്നു.(സങ്കീർത്തനം 86:5) ഒരാളെ വയലിൽ കൊന്നിട്ടിരിക്കുന്നതു കാണുകയും കൊലപാതകൈ ആരാണന്ന് അറിയാതിരിക്കുകയും ചെയ്യുമ്പോൾ പട്ടണത്തിലെ മൂപ്പന്മാർ പാപപരിഹാരം ചെയ്ത് കുറ്റമില്ലാത്ത രക്തത്തിന്റെ പാപം നീക്കണമെന്ന് ആവർത്തനപുസ്തകം 21 ആം അദ്ധ്യായത്തിൽ പറയുന്നു. "യഹോവ, നീ വീണ്ടെടുത്തിട്ടുള്ള നിന്റെ ജനമായ യിസ്രായേലിനോടു ക്ഷമിക്കേണമേ; നിന്റെ ജനമായ യിസ്രായേലിന്റെ മദ്ധ്യേ കുറ്റമില്ലാത്ത രക്തം ഇരിപ്പാൻ ഇടവരുത്തരുതേ എന്നു പറയേണം; എന്നാൽ ആ രക്തപാതകം അവരോടു മോചിക്കപ്പെടും." (ആവർത്തനം 21:8) . കുറ്റം ചെയ്യാത്തവനായ യേശുവിന്റെ രക്തം ഇവിടെ ചീന്തപ്പെട്ടിരിക്കുന്നു. അവന്റെ രക്തം തങ്ങളുടേയും തങ്ങളുടെ തലമുറകളുടേയ് മേൽ വരട്ടെ എന്നാണ് യഹൂദന്മാർ പീലാത്തോസിനോട് പറഞ്ഞത്. പക്ഷേ യേശു അവർക്ക് വേണ്ട് ദൈവത്തോട് അപേക്ഷിക്കുന്നു. ക്രിസ്തുവിന്റെ ദിവ്യസ്വഭാപങ്ങൾ ആയാ അനുസരണം, താഴ്മ, സ്നേഹം, ക്ഷമ ഇവയെകുറിച്ച്‌ നാം മനസിലാക്കി. അവൻ നമുക്ക്‌ ഒരു മാത്രുക വെച്ച്‌ പൊയിരിക്കുന്നു. ക്രിസ്തുവിന്റെ മനസിലേക്ക്‌ നാം വരണമെങ്കിൽ, അവന്റെ ഈ ദിവ്യസ്വഭാപം നമ്മിലേക്ക്‌ പകർത്തുക. ക്രൈസ്തവ ആത്മീയജീവിതം ആന്തരികമായി ക്രിസ്തുവിനോടൊത്തുള്ള ജീവിതമാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നതാണ് ആത്മീയജീവിതത്തിലെ വലിയൊരു ധനവും ജ്ഞാനവും. പൗലോസ് അപ്പൊസ്‌തൊലന്‍ ഇത് തിരിച്ചറിഞ്ഞു, പരിശുദ്ധാത്മാവ് അതിന് അംഗീകാരവും നല്‍കിയപ്പോള്‍ അത് കൊരിന്ത്യന്‍ സഭയ്ക്ക് എഴുതി അയച്ചു. 2കൊരി 4:16ല്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ‘‘ഞങ്ങളിലെ ബാഹ്യമനുഷ്യന്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ആന്തരിക മനുഷ്യന്‍ അനുദിനം നവീകരിക്കപ്പെടുന്നു’’. ബാഹ്യമനുഷ്യനെ ചുറ്റിപ്പറ്റിയുള്ള ആത്മീയാലങ്കാരങ്ങളെയാണ് മതം നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ ആന്തരിക മനുഷ്യനെ ബലപ്പെടുത്തുന്നതാണ് ആത്മീയജീവിതം. ആന്തരികമനുഷ്യന്റെ ആരോഗ്യമാണ് വിശുദ്ധമായ ക്രിസ്തീയജീവിതം ലക്ഷ്യമാക്കുന്നത്. ക്രൈസ്തവ ആത്മീയജീവിതത്തിന്റെ കേന്ദ്രം വിശ്വാസിയുടെ മനസ്സാണ്. പരിശുദ്ധാത്മ നിറവില്‍ പൗലോസ് എഴുതി: ‘‘ഞങ്ങളോ ക്രിസ്തുവിന്റെ മനസ്സുള്ളവര്‍’’ (We have the mind of Christ 2കൊരിന്ത്യ 2:16). തങ്ങള്‍ക്ക് ക്രിസ്തുവിന്റെ മനസ്സാണുള്ളത് എന്നതായിരുന്നു പൗലോസിന്റെയും എല്ലാ ആത്മീയരുടെയും ബോധ്യം. ക്രിസ്തുവിന്റെ മനസ്സുള്ളവനായി ജീവിക്കാനുള്ള തുടക്കമാണ് വീണ്ടുംജനനാനുഭവം. അതിനാലാണ് അതുവരെ ലോകോന്മുഖനായി ജീവിച്ചവന്‍ നൊടിയിടകൊണ്ട് ദൈവോന്മുഖനായി മാറുന്നത്. പിതാവിനെ പ്രസാദിപ്പിച്ച് യേശു ജീവിച്ചതുപോലെ ദൈവത്തിനുവേണ്ടി ജീവിക്കാനുള്ള ശക്തമായ ആന്തരികപ്രേരണ വീണ്ടും ജനിച്ച വ്യക്തിയില്‍ അനുഭവപ്പെടുന്നത് ക്രിസ്തുവിന്റെ മനസ്സ് വ്യക്തിയെ സ്വാധീനിക്കുമ്പോഴാണ്. വീണ്ടുംജനനാനുഭവമില്ലാതെ രോഗസൗഖ്യത്തിന്റെ പേരിലും കടബാധ്യത മാറിയതിന്റെ പേരിലും മാതാപിതാക്കന്മാര്‍ വിശ്വാസികളായിരുന്നതിന്റെ പേരിലും ക്രൈസ്തവികതയെ ദര്‍ശിച്ചവര്‍ക്ക് ക്രിസ്തുവിന്റെ മനസ്സ് എന്ന സ്വര്‍ഗ്ഗീയസമ്മാനം ലഭിച്ചിട്ടില്ല. സഭമാറിയതുകൊണ്ട് ലഭിക്കുന്നതല്ല ഈ സമ്മാനം. സ്‌നാനക്കുളത്തില്‍ മുങ്ങിപ്പൊങ്ങുമ്പോള്‍ ലഭിക്കുന്നതുമല്ല ഈ സമ്മാനം. സ്‌നാനപ്പെടുവാനായി തന്റെ മുന്നില്‍ വന്നുനില്‍ക്കുന്നവരെ നോക്കി സ്‌നാപകയോഹന്നാന്‍ വിളിച്ചു ‘സര്‍പ്പസന്തതികളേ’ എന്ന്. സ്‌നാനക്കുളത്തിലെ വെള്ളത്തില്‍ ശരീരം മുങ്ങിത്താഴ്ന്നതുകൊണ്ട് സര്‍പ്പത്തിന് സ്വഭാവം മാറുകയില്ല. വെള്ളത്തില്‍ മുങ്ങിപ്പൊങ്ങി വീണ്ടും സര്‍പ്പസ്വഭാവത്തില്‍ ജീവിക്കുന്നതാണ് മതജീവിതം. ഇവിടെയാണ് ക്രിസ്തുവിന്റെ മനസ്സിന്റെ പ്രസക്തിയെന്ന് നാം തിരിച്ചറിയുന്നു. ക്രിസ്തുവിന്റെ മനസ്സില്‍ നിമഗ്നമാകുന്നതാണ് യഥാര്‍ത്ഥ ആത്മസ്‌നാനം. ക്രിസ്തുവിന്റെ മനസ്സിന്റെ സ്വാധീനവലയത്തിലായ വ്യക്തിക്കു മാത്രമേ ക്രിസ്തുവിനോടൊത്തുള്ള യഥാര്‍ത്ഥ ആത്മീയകൂട്ടായ്മ അനുഭവിക്കാന്‍ കഴിയുകയുള്ളൂ. യേശുവിനോടൊത്തുള്ള ഈ ആത്മീയകൂട്ടായ്മയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത് (1കൊരി 1:9). യേശുവിന്റെ മനസ്സിനാല്‍ ദിനംതോറും നിറയപ്പെട്ടുകൊണ്ടുള്ള ജീവിതമാണ് ക്രിസ്തീയ ആത്മീയജീവിതം. പൗലോസും യോഹന്നാനും തിമോത്തിയും ഉള്‍പ്പെടെ എല്ലാ ക്രിസ്തുശിഷ്യന്മാരും ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവരും അനുഭവിക്കുന്നവരുമാണ്. വിശ്വാസിയുടെ ആത്മീയജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിച്ച് നിത്യതയിലേക്ക് ഒഴുകുന്ന ജീവജലനദിയുടെ പ്രഭവസ്ഥാനമാണ് ക്രിസ്തുവിന്റെ മനസ്സ്. ആത്മീയനെ സദ്ചിന്തകളുടെയും സദ്ഭാവനകളുടെയും സദ്ക്രിയകളുടെയും വിളനിലമാക്കുവാനും നൂറുമേനി കൊയ്‌തെടുക്കുന്ന ഫലവൃക്ഷമാക്കി വളര്‍ത്തുവാനും കഴിയുന്നതാണ് ഈ ആത്മനിലം. പരിമളപര്‍വ്വതങ്ങളിലെ ചെറുമാനിനും കലക്കുട്ടിക്കും തുല്യനായി ഓടിയെത്തുന്ന പ്രാണപ്രിയനെ കാത്തിരിക്കുന്ന ശൂലോംകാരി പെണ്ണിന്റെ മനസ്സാണിത്. സര്‍പ്പം ഹവ്വായെ തന്ത്രപൂര്‍വം ചതിച്ചതുപോലെ, തന്റെ സഭയിലെ വിശ്വാസികളുടെ ചിന്തകളില്‍ ക്രിസ്തുവിനോടുള്ള പ്രണയം നഷ്ടപ്പെടുമോ എന്നായിരുന്ന പാസ്റ്റര്‍ പോള്‍ ഭയപ്പെട്ടത് (2കൊരി 11:3). ചിന്തകളെയും വിചാരങ്ങളെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായി പിടിച്ചടക്കാനായിരുന്നു പൗലോസ് പഠിപ്പിച്ചത് (2കൊരി 10:5). ആത്മീയപ്രച്ഛന്നവേഷധാരികളുടെ കൈപ്പിടിയില്‍ അമര്‍ന്നുപോകാതെ ക്രൈസ്തവജീവിതത്തെ നിത്യതയുടെ സുഗന്ധവാഹിയായി നിര്‍ത്തുന്നതാണ് ക്രിസ്തുവിന്റെ മനസ്സ്.
Share this post
Repost0
To be informed of the latest articles, subscribe:
Comment on this post
A
Wonderful. .an young writer .!! May God use you more and more for expansion of His Kingdom. GBU
Reply