Overblog
Edit post Follow this blog Administration + Create my blog
സത്യമാർഗ്ഗം

ഏകസത്യദൈവത്തിന്റെ "ഏകജാതനായ പുത്രനും " മാനവ രക്ഷകനും നമ്മുടെ വീണ്ടെടുപുകാരനും സത്യദൈവവും നിത്യപുത്രനുമായ കർത്താവായ യേശുക്രിസ്തുവിനെ പ്രഘോഷിക്കാൻ ധീരമായി നിലകൊള്ളൂന്നു.

യേശുക്രിസ്തുവിന്റെ ദൈവത്വം!

യേശു കേവലം സൃഷ്ടി ആണെന്നും, സൃഷ്ടിയായ യേശുവിനെ ലോകത്തിന്റെ പാപത്തിനു മറുവിലയാകാൻ പിതാവ്‌ അയച്ചെന്നും, പറഞ്ഞ്‌ ക്രിസ്തുവിനേയും, ക്രിസ്തുവിൽ വെളിപ്പെട്ട ദൈവത്തേയും അപമാനിക്കുന്ന യഹോവാ സാക്ഷികളൂടെ കപട ഉപദേശത്തെ ദൈവമക്കൾ തിരിച്ചറിയണം. ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ ആണ്‌ ഇവർ.ഇവരുടെ ഉപദേശത്തെ സ്വീകരിക്കരുത്‌, ഇവരെ കൈക്കൊള്ളൂന്നവർക്ക്‌ പിതാവുമില്ല പുത്രനുമില്ല,ഇവർ എതിർക്രിസ്തുക്കളൂടെ ഏജന്റെമാരാണ്‌! യേശുക്രിസ്തു സത്യദൈവം അല്ലാ എന്ന് തെളിയിക്കാൻ നിങ്ങളേ കൊണ്ട്‌ സാധിക്കുന്നില്ല. ഏതെങ്കിലും കുറച്ച്‌ വാക്യത്തിൽ കിടന്ന് തൂങ്ങുകയാണ്‌! യോഹന്നാൻ തന്റെ ലേഖനം ആർക്ക്‌ വെണ്ടി, ആർക്ക്‌ എതിരെ എഴുതി എന്നു.കൂടി ചിന്തിക്കുക. ക്രിസ്തുവിനു മുൻപ്‌ ഉണ്ടായിരുന്ന "നോസ്റ്റിസിസം " (ജ്ഞാനവാദം ) എന്ന ദുരുപദേശ കൂട്ടത്തിനെതിരെയാണ്‌ യൊഹന്നാൻ തന്റെ ലേഖനം എഴുതിയത്‌. "ക്രിസ്തുവിനു യതാർത്ത ശരീരം ഇല്ലായിരുന്നു എന്നും തിന്മാപൂർണ്ണവും ജഡവുമായ ശരീരത്തിൽ അവൻ വരികയില്ലാ എന്നും യതാർത്തത്തിൽ അവനൊരു മനുഷ്യപ്രക്രതി ഇല്ലായിരുന്നു എന്നും. യേശു മനുഷ്യൻ ആയിരുന്നു എന്നത്‌ തോന്നൽ മാത്രം ആയിരുന്നെന്നും പൂർണ്ണമായും അവൻ ദൈവം ആയിരുന്നു " എന്നുമായിരുന്നു ജ്ഞാവാദം. എന്നാൽ അതിനു അറുതി വരുത്തി കൊണ്ട്‌ യൊഹന്നാൻ എഴുതി, "ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തൊട്‌ കൂടെ ആയിരുന്നു.വചനം ദൈവം ആയിരുന്നു. ഈ വചനം ജഡമായിത്തീർന്നു.ക്രിപയും സത്യവും നിറഞ്ഞ്‌ നമുക്കിടയിൽ വസിച്ചു (യൊഹ 1:1,14 ) പിതാവുമായി സാരംശമുള്ള ഏകസത്തയായ (യൊഹ 1:18 ) പുത്രൻ കാലത്തികവിൽ ജഡമായി തീർന്നു. അവൻ സാക്ഷാൽ ജീവനുള്ള ദൈവത്തിന്റെ സംബൂർണ്ണ വെളിപ്പാടായിരുന്നു. പുത്രനെ നിഷേധിക്കുന്നവൻ അവനെ അയച്ച പിതാവിനേയും നിഷേധിക്കുകയാണ്‌! കാരണം പിതാവ്‌ പുത്രനിലും പുത്രൻ പിതാവിലും ഏകസാരംശത്തിൽ വസിക്കുന്നു. അതിനാലാണ്‌ യേശുവിനെ പിതാവിൽ നിന്നും "ഏകജാതൻ " എന്ന് വിളിക്കുന്നത്‌. " μονογενῆ" എന്ന പദത്തിനർത്തം, "അതേ തരത്തിലെ ഒന്ന് ", നിസ്തുല്യം എന്നൊക്കെയാണ്‌ പിതാവിനൊട്‌ ഏക സത്തയായ പുത്രൻ ജഡം.സ്വീകരിച്ചെന്നും, അവൻ പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനും ആയിരുന്നെന്ന് യൊഹന്നാൻ സ്താപിക്കുകയാണ്‌! യേശു ദൈവമാണ്‌ എന്ന് എഴുതിയിരിക്കുന്ന ഭാഗമെല്ലാം എടുത്ത്‌ വലിച്ച്‌ കീറി, തങ്ങളൂടേതായ രീതിയിൽ സ്താപിക്കുന്നതാണ്‌ ഇവരുടെ രീതി. അടുത്തത്‌ ഇതാ, "മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റ്‌ തേജസ്സിന്റെ പ്രത്യക്ഷതയ്ക്കായ്‌ കാത്തിരുന്ന് കൊണ്ട്‌, " (തീത്തോസ്‌ 2:13 ) ഇവിടെ "മഹാദൈവം " ( megalou Theou) എന്ന പ്രയോഗം ക്രിസ്തുവിനെ തന്നെയാണ്‌! അല്ലാതെ രക്ഷിതാവും ദൈവവും രണ്ട്‌ വ്യക്തികൾ അല്ലാ. അതേ അദ്യായത്തിൽ "നമ്മുടെ രക്ഷിതസ്വായ ദൈവം (വാ 9) " എന്ന് പറഞ്ഞിട്ടുണ്ട്‌. അതായത്‌ നമ്മെ രക്ഷിക്കുന്നതും ശിക്ഷിക്കുന്നതും, വീണ്ടെടുക്കുന്നതുമെല്ലാം നമ്മുടെ രക്ഷിതാവായ ദൈവമാണ്‌! ഗ്രീക്കിൽ ഏകവചന പ്രയൊഗത്തിലാണ്‌ വ്യാകരണത്തിന്റെ ഘടന. രക്ഷനും ദൈവവും എന്ന് സംയൊജിപ്പിച്ച്‌.അതിനാൽ മഹാദൈവം "(μεγάλουΘεοῦ ) എന്ന പ്രയൊഗം ക്രിസ്തുവിനെ കുറിക്കുന്നതാണ്‌! പത്രൊസിന്റെ ലേഖനവുമായി താരതമ്യം ചെയ്യുന്നത്‌ ബാലിശമാണ്‌! പൗലൊസ്‌ സഭയുടെ പ്രത്യാശയേയും, ക്രിസ്തുവിന്റെ പ്രത്യക്ഷതേയും ചേർത്താണ്‌ ഇവിടെ പറയുന്നത്‌. മഹത്വത്തിൽ ഇനി പ്രത്യക്ഷനാവുന്നത്‌ മഹാദൈവവും രക്ഷകനുമായ യേശുക്രിസ്തു ആണ്‌! അല്ലാതെ മഹാദൈവവും, രക്ഷകനും എന്ന രണ്ട്‌ വ്യക്തികൾ അല്ല. രൺപേരുടെയും.മഹത്വം പ്രത്യക്ഷമാകുവാണെങ്കിൽ, അതിനുള്ള വാക്യം തരുമോ?? യേശുക്രിസ്തുവിന്റെ ദൈവത്വം നിഷേധിക്കാൻ പല വാക്യങ്ങളൂം ഇവർ വളച്ചൊടിക്കും, അറിയേസിന്റെയും, റസലിന്റേയും, ജ്ഞാനവാദികളൂടെയും അനുയായികളേ ദൈവമക്കൾ തിരിച്ചറിയുക. അടുത്ത വളച്ചൊടിക്കുന്ന വചനം ഇതാണ്‌! "യേശു ദൈവത്തിന്റെ ആദ്യസൃഷ്ടി " ആണത്രേ! ആദിയിൽ ദൈവം സൃഷ്ടിച്ചത്‌ ആകാശവും ഭൂമിയും എന്ന് വചനം പറയുന്നു. യേശു ആദ്യജാതൻ എന്നാൽ,ആദ്യസൃഷ്ടി എന്നാണെങ്കിൽ യിസ്രായേൽ എന്റെ ആദ്യജാതൻ എന്ന് പറഞ്ഞ ദൈവത്തിനു തെറ്റിയോ?? വെളിപ്പാടു:3:14ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു: "ദൈവസൃഷ്ടിയുടെ ആരംഭം " ആയിരിക്കുന്ന,,,,,, എന്നത്‌ ദൈവസൃഷ്ടികളിൽ ഒന്നാമത്തേത്‌ എന്ന് എങ്ങനെയാണ്‌ അർത്തം കൊടുക്കുന്നത്‌. "ദൈവസൃഷ്ടി " എന്നതിൽ ബഹുത്വം ഉണ്ടെങ്കിലും, ആ വാക്ക്‌ ഏകവചനരൂപമാണ്‌! ഏകവചന രൂപത്തൊട്‌ "ആരംഭം " എന്നത്‌ ചേർക്കുംബൊൾ, എങ്ങനെയാണ്‌ അത്‌ "ഒന്നാമത്തേത്‌ " എന്ന് അർത്തം ലഭിക്കുന്നത്‌.ഉദാഹരണത്തിനു "യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭം ആകുന്നു. " ഇവിടെ "ജ്ഞാനം " എന്നത്‌ ഏകവചനമാണ്‌, ആ ഏകവചനത്തൊട്‌ "ആരംഭം " എന്ന് ചേർത്ത്‌ പറയുംബൊൾ, ഒന്നാമത്തേത്‌ എന്നല്ല, "കാരണം " എന്നാണർത്തം ലഭിക്കുന്നത്‌. അതായത്‌ യഹോവഭക്തി ജ്ഞാനങ്ങളിൽ ഒന്നാമത്തേത്‌ എന്നല്ല, പ്രത്യുത, യഹോവഭക്തി ജ്ഞാനത്തിനു കാരണം ആകുന്നു എന്നാണർത്തം. ഇനി ഒന്നാമത്തേത്‌ എന്ന് അർത്തം വരണമെങ്കിൽ, "അടയാളങ്ങളൂടെ ആരംഭമായി " (യൊഹ 2:11) എന്നതിൽ "അടയാളങ്ങൾ " എന്ന ബഹുവചനത്തൊട്‌ ചേർത്ത്‌ പറയുംബൊൾ, "അടയാളങ്ങളിൽ ഒന്നാമത്തേത്‌ എന്ന് അർത്തം വരുന്നു. പുറപ്പാട്‌ 12:2 ൽഈ മാസം നിങ്ങൾക്ക്‌ മാസങ്ങളൂടെ ആരംഭമായി ആണ്ടിൽ ഒന്നാം മാസം ആയിരിക്കണം. ഇവിടെ "മാസങ്ങളൂടെ " എന്ന ബഹുവചനത്തൊട്‌ ചേർത്ത്‌ പറയുംബൊൾ, "ഒന്നാമത്തേത്‌ എന്ന് അർത്തം വരുന്നു. "മാസങ്ങളൂടെ ആരംഭമായി ആണ്ടിൽ ഒന്നാം മാസം. ഇങ്ങനെ ബഹുവചനത്തൊട്‌ ചേർത്തു പറയുംബൊഴാണ്‌ ആദ്യത്തേത്‌, ഒന്നാമത്തേത്‌ എന്ന് അർത്തം.ലഭിക്കുന്നത്‌. മറിച്ച്‌, ദൈവസൃഷ്ടി, ജ്ഞാനം എന്ന ഏകവചന രൂപത്തൊട്‌ ചേർത്തു പറയുംബൊൾ "കാരണം " എന്ന അർത്തമാണ്‌ വരുന്നത്‌. മറിച്ച്‌ ആണെങ്കിൽ തെളിയിക്കാം!! യഹോവാസാക്ഷികളൂടെ അടുത്ത ഉടായിപ്പാണ്‌! 1 യോഹന്നാൻ 5:20 "ദൈവപുത്രൻ വന്നു എന്നും സത്യസ്വരൂപനെ അറിവാൻ നമുക്ക്‌ വിവേകം തന്നു എന്നും നാം.അറിയുന്നു.നാം സത്യസ്വരൂപനിലും അവന്റെ പുത്രനായ യേശുക്രിസ്തുവിലും ആകുന്നു.ഇവൻ സത്യദൈവവും നിത്യജീവനും ആകുന്നു.(1 യൊഹന്നാൻ 5:20 ) "ദൈവപുത്രൻ "വന്നു.എത്രയൊക്കെ നിഷേധിച്ചാലും യേശുക്രിസ്തു ജഡത്തിൽ വെളിപ്പെട്ടു."സത്യദൈവത്തെ അറിവാൻ നമുക്ക്‌ വിവേകം നൾകി "ദൈവത്തേയും ഭൂഗോളത്തേയും മനുഷ്യനേയും സംബന്ധിക്കുന്ന മഹത്വായ ജ്ഞാനം തങ്ങൾക്ക്‌ ആണെന്നും ആ ജ്ഞാനമാണ്‌ മുക്തിമാർഗ്ഗമെന്നും ദൈവത്തിനു അവതരിക്കാൻ സാധിക്കുകയില്ലെന്നും വാദിക്കുന്ന പാഷാണ്ഡതയ്ക്കുള്ള മറുപടി ലളിത ഭാഷയിൽ നൽകുന്നു.ദൈവപുത്രൻ വന്നു എന്നത്‌ ചരിത്ര സംഭവമാണ്‌.അവൻ ദൈവത്തിന്റെ അടുക്കൽ നിന്ന് വന്നവനാണ്‌. നമുക്ക്‌ സത്യസ്വരൂപനെ കുറിച്ചുള്ള അറിവും തന്നു."നാം സത്യസ്വരൂപനിൽ അവിടുത്തെ പുത്രനായ യേശുക്രിസ്തുവിൽ തന്നെ ആകുന്നു "നാം.ലോകത്തിൽ ആണെങ്കിലും ആത്മിയമായി ക്രിസ്തുവിൽ ആണ്‌!നമ്മുടെ കൂട്ടായ്മ്മ പിതാവിനൊടും പുത്രനേടും ആണ്‌. "ഇവൻ സത്യദൈവവും നിത്യജീവനും ആകുന്നു ""ഇവൻ " എന്ന് ഈ വാക്യത്തിന്റെ പ്രതമ ഭാഗത്ത്‌ ഉപയൊഗിച്ചിരിക്കുന്ന ദൈവപുത്രൻ,യേശുക്രിസ്തു എന്നി നാമരൂപങ്ങൾക്ക്‌ പകരം.ഉപയൊഗിച്ചിരിക്കുന്ന പുല്ലിംഗ സർവ്വനാമം ആണ്‌.വാക്യത്തിന്റെ പ്രധാനവിഷയമായ മുൻ ഭാഗത്തൊട്‌ ബെന്തിച്ചിരിക്കുന്ന "ഹൗട്ടോസ്‌ " എന്ന പുല്ലിംഗ സർവ്വ നാമത്തിനു "ഇവൻ " ( This ) എന്നാണർത്തം.ഇവൻ എന്നാണ്‌ ഗ്രീക്ക്‌ പ്രയൊഗം.അതിനാൽ "ഹൗട്ടോസ്‌ " എന്നത്‌ യേശുക്രിസ്തുവിനെ കുറിക്കുന്നു. മനുഷ്യവംശം നൂറ്റാണ്ടുകളായി നേരിട്ട ഈ ആത്മീയപ്രതിസന്ധിയുടെ പരിഹാരമായിരുന്നു യേശുക്രിസ്തുവിന്റെ ജനനം. തന്റെ ജനനത്തെ അവരുടെ പാപങ്ങളില്‍ രക്ഷിക്കുവാന്‍ ഒരു പുരുഷന്‍ ഈ ഭൂമുഖത്ത് ജനിച്ചിട്ടുണ്ടെങ്കില്‍ അത് കര്‍ത്താവായ യേശുക്രിസ്തു മാത്രമാണ്. തന്നില്‍ വിശ്വസിക്കുന്നവരെ ദൈവമക്കളാക്കുകയും (യോഹന്നാന്‍ 1:12), തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് നിത്യജീവന്‍ നല്‍കുകയും (യോഹ 10:28, യോഹ 11:25) ആയിരുന്നു ആ ദിവ്യാവതാര രഹസ്യം. ഒരു സാധാരണ മനുഷ്യനായി ജീവിച്ചുകൊണ്ട് പാപത്തിനുമേല്‍ വിജയം നേടുന്നതെങ്ങനെയുന്നു മനുഷ്യവര്‍ഗ്ഗത്തിന് ഉദാഹരണസഹിതം കാണിച്ചുകൊടുത്തുകൊണ്ടുള്ള ജീവിതമായിരുന്നു യേശുവിന്റെ ഭൗമികജീവിതം. നിങ്ങളില്‍ ആര്‍ക്ക് എന്നില്‍ പാപബോധം വരുത്തുവാന്‍ കഴിയും (യോഹ 8:46) എന്ന് യേശു പരസ്യമായി ചോദിച്ചതും പാപത്തിനുമേല്‍ വിജയക്കൊടി ഉയര്‍ത്തിനില്‍ക്കുന്ന ജീവിതത്തിന്റെ സാക്ഷ്യമായിരുന്നു. പാപം എല്ലാവിധത്തിലും ഒരു മനുഷ്യനെ പരീക്ഷിക്കുന്ന വിധത്തില്‍ യേശുവിനെ പരീക്ഷിച്ചിട്ടും അവിടുന്ന് പാപത്തിന് വിധേയനായില്ല (ഹെബ്രായര്‍ 4:15). ലോകത്തിലേക്ക് വന്നപ്പോള്‍ യേശു പൂര്‍ണ്ണദൈവവും പൂണ്ണമനുഷ്യനും ആയിരുന്നു. ക്രൂശില്‍ മരിച്ചപ്പോള്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ മുഴുവന്‍ പാപത്തിന്‍റെയും ശിക്ഷയാണ് അവിടുന്ന് ഏറ്റെടുത്ത്. നിത്യത മുഴുവന്‍ ദൈവത്തില്‍ നിന്നു വേര്‍പെടുന്നതാണ് നമ്മുടെ പാപത്തിന്‍റെ ശിക്ഷ. യേശുക്രൂശില്‍ തൂങ്ങികിടന്നപ്പോള്‍ സ്വര്‍ഗ്ഗത്തിലുള്ള തന്‍റെ പിതാവില്‍ നിന്നു താന്‍ പൂര്‍ണ്ണമായും വേര്‍പെട്ടവനായി. അത്തരം വേര്‍പാടാണ് ഏതൊരു വ്യക്തിക്കും അനുഭവിക്കാവുന്ന ഏറ്റവും കഠിനമായ കഷ്ടത. ദൈവസാന്നിദ്ധ്യം ഒട്ടും ഇല്ലാത്ത പ്രപഞ്ചത്തിലെ ഏക സ്ഥലം നരകമാണ്. തന്മൂലം നരകത്തില്‍ പിശാചിലുള്ള എല്ലാ തിന്മയും പൂര്‍ണ്ണമായും വെളിപ്പെടുന്നു. നരകത്തില്‍ പോകുന്ന എല്ലാവര്‍ക്കും ജീവിതം ദുസ്സഹമാക്കുന്നത് ഈ തിന്മയാണ്. യേശു ക്രൂശില്‍ കിടന്നപ്പോള്‍ ആ ശിക്ഷയാണ് അനുഭവിച്ചത്. ആകെ ആറു മണിക്കൂര്‍ സമയം അവിടുന്ന് ക്രൂശില്‍ കിടന്നെങ്കിലും ഒടുവിലത്തെ മൂന്നു മണിക്കൂര്‍ സമയത്തായിരുന്നു ദൈവത്താല്‍ കൈവിടപ്പെട്ടത്. സൂര്യന്‍ ഇരുണ്ടുപോകയും ഭൂമി കുലുങ്ങുകയും ചെയ്തു. സ്വര്‍ഗ്ഗപിതാവിനോടുള്ള പുത്രന്‍റെ കൂട്ടായ്മ വിച്ഛേദിക്കപ്പെട്ടു.പിതാവ് പുത്രനായ ക്രിസ്തുവിന്‍റെ തലയാകയാല്‍ (1 കൊരി.11:3), പിതാവിനാല്‍ കൈവിടപ്പെട്ടപ്പോള്‍ പുത്രന്‍റെ ശിരസ്സ് പറിച്ചുമാറ്റുന്നതിന് തുല്യമായിരുന്നു,അപ്പോള്‍ യേശു അനുഭവിച്ച നരകയാതന നമ്മുടെ ബുദ്ധിക്ക് ഗ്രഹിക്കാവുന്നതിനും അപ്പുറമാണ്. യേശു കേവലം സൃഷ്ടിയായ ഒരു മനുഷ്യനായിരുന്നെങ്കില്‍, ആദം മുതല്‍ ജീവിച്ച ലക്ഷോപലക്ഷം ജനങ്ങളുടെ നരക ശിക്ഷ ഏറ്റെടുക്കാന്‍ കഴിയുകയില്ലായിരുന്നു! പത്തുലക്ഷം കൊലപാതകരുടെ സ്ഥാനത്ത് ഒരുവന്‍ തൂക്കിലേറ്റപ്പെടുന്നത് മതിയാകയില്ലല്ലോ? യേശു നിത്യനായ സാക്ഷാല്‍ ദൈവമാകയാല്‍ ആ ശിക്ഷ ഏറ്റെടുക്കാന്‍ സാദ്ധ്യമായിത്തീര്‍ന്നു.യേശു അനന്തതയുള്ള ദൈവമാകയാല്‍ നിത്യമായ ശിക്ഷാവിധി മൂന്നു മണിക്കൂര്‍ സമയം കൊണ്ട് വഹിക്കുവാനും കഴിഞ്ഞു. യേശു ദൈവമല്ലായിരുന്നെങ്കില്‍ പിതാവായ ദൈവം നമ്മുടെ പാപത്തിനായി അവനെ ശിക്ഷിക്കുന്നത് കടുത്ത അനീതിയായേനെ, സ്വയം തയ്യാറാകുകയാണെങ്കിലും ഒരുവന്‍റെ കുറ്റത്തിനുവേണ്ടി ദൈവം മറ്റൊരുവനെ ശിക്ഷിക്കുകയില്ല. നിങ്ങളുടെ സുഹൃത്തിന് നിങ്ങളുടെ കുറ്റത്തിന് ശിക്ഷ ഏറ്റുവാങ്ങി തൂക്കുമരത്തിലേറാന്‍ അനുവാദമില്ല. അത് അനീതിയാണ്. യേശു കേവലം ഒരു സൃഷ്ടി ആയിരുന്നെങ്കില്‍ , നമ്മുടെ പാപത്തിന്‍റെ ശിക്ഷ ഏറ്റെടുക്കുന്നത് തികച്ചും അനീതി തന്നെയാവും .ഒരു സൃഷ്ടിക്കും നമ്മുടെ പാപത്തിന്‍റെ ശിക്ഷ ഏറ്റെടുക്കാന്‍ സാദ്ധ്യമല്ല. പ്രപഞ്ചത്തിന്‍റെ ന്യായാധിപനാകയാല്‍ ദൈവത്തിനു മാത്രമേ ആ ശിക്ഷ ഏറ്റെടുക്കാന്‍ കഴിയൂ. നമ്മെ ശിക്ഷിക്കാന്‍ ദൈവത്തിന് അധികാരം ഉള്ളതുപോലെ ആ ശിക്ഷ സ്വയം ഏറ്റെടുക്കാനും അവിടുത്തേയ്ക്ക് അധികാരമുണ്ട്. യേശുക്രിസ്തു എന്ന വ്യക്തിത്വത്തില്‍ ഭൂമിയിലേക്ക് വന്ന് അവിടുന്ന് ചെയ്തത് ആ കാര്യമാണ്.
യേശുക്രിസ്തുവിന്റെ ദൈവത്വം!
Share this post
Repost0
To be informed of the latest articles, subscribe:
Comment on this post
S
യേശു സർവ സൃഷ്ടാവായ ദൈവം ആണ് എന്ന് വിശ്വസിക്കുനവരോട് ഒരു ചോദ്യം <br /> ഹെബ്രായര്‍ >> അദ്ധ്യായം 7-1 : സലേ മിന്റെ രാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ മെല്‍ക്കിസെദേക്ക് അവനെ അനുഗ്രഹിച്ചു. 3 : അവനു പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങൾക്ക് ആരംഭമോ ആയുസ്‌സിന് അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്. <br /> <br /> യേശു വിനെപോലെ അവന്റെ ദിവസങ്ങൾ ക്ക് ആരംഭമോ ആയുസ്‌സിന് അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവൻ എന്നേക്കും പുരോഹിതനാണ്........................................................................................... അപോൾ എൻറെ ചോദ്യം ഇതാണ് ത്രീത്വ ദൈ വ ത്തിന്റെ കു‌ടെ ഈ മെല്‍ക്കിസെ ദേക്കിനെയും ദൈവമായി പരിഗണിക്കാതെ ഇരുന്നത് എന്തുകൊണ്ട്?അപോൾ അവന്റെ ദി വസങ്ങൾ ക്ക് ആരംഭമോ ആയുസ്‌സിന് അവസാനമോ ഇല്ല കുടാതെ ദൈവത്തിന്റെ പുരൊഹിതനും ആണ് ഈ യോഗൃത ഉള്ളവരെ എല്ലാം ദൈവം ആക്കുക ആണെങ്കിൽ മെല്‍ക്കിസെദേക്കിനെ എന്തുകൊണ്ട് ദൈവം ആക്കിയില്ല ??
Reply