Overblog
Edit post Follow this blog Administration + Create my blog
സത്യമാർഗ്ഗം

ഏകസത്യദൈവത്തിന്റെ "ഏകജാതനായ പുത്രനും " മാനവ രക്ഷകനും നമ്മുടെ വീണ്ടെടുപുകാരനും സത്യദൈവവും നിത്യപുത്രനുമായ കർത്താവായ യേശുക്രിസ്തുവിനെ പ്രഘോഷിക്കാൻ ധീരമായി നിലകൊള്ളൂന്നു.

"ക്രൂശിലെ മേലെഴുത്ത്‌ "

അപ്പസ്തോലനായ യോഹന്നാൻ തന്റെ സുവിശേഷം 19:19 ൽ തന്റെ കാൽ വരി ക്രൂശിനെ കുറിച്ച്‌ ഇങ്ങനെ എഴുതി."പീലാത്തസ്‌ ഒരു മേലെഴുത്തും എഴുതി ക്രൂശിൽ പതിപ്പിച്ചു.അതിൽ "നസ്രയനായ യേശു, യഹൂദന്മാരുടെ രാജാവ്‌ " എന്ന് എഴുതിയിരുന്നു.എന്തിനായിരുന്നു ഇങ്ങനെ ഒരു മേലെഴുത്ത്‌??"ഞാൻ എഴുതിയത്‌ എഴുതി " എന്ന് ഉറപ്പിച്ച്‌ പറഞ്ഞ്‌ ഉയർന്ന് വന്ന തടസ്സ വാദങ്ങളേ നിരാകരിച്ച ഈ തലക്കെട്ടിന്റെ പ്രത്യേകത എന്താണ്‌?യഹൂദന്മാരെ ചൊടിപ്പിക്കാനും പരിഹസിക്കാനും.ആയിരിക്കണം പീലാത്തോസ്‌ ഇങ്ങനെ എഴുതിയത്‌.എന്നാൽ സർവ്വശക്തനായ ദൈവത്തിനു ഇതിനു പിന്നിൽ മറ്റൊരു ഉദേശം ഉണ്ടായിരുന്നു.കടന്ന് പോകുന്നവരെല്ലാം അത്‌ വായിക്കത്തക്കവിധം എബ്രായ, റോമ,യവന ഭാഷകളിലാണ്‌ എഴുതിയിരുന്നത്‌.അന്നത്തെ സംസ്ക്കാരത്തെ മുഴുവൻ പ്രാധിനിത്യം ചെയ്ത്‌ കൊണ്ടിരുന്ന മൂൻ പ്രധാന ഭാഷകൾ ഹീബ്രു,ലാറ്റിൻ,ഗ്രീക്ക്‌.ഈ മൂന്ന് ഭാഷകളിൽ ഉള്ളവരൊടും കുരിശ്‌, നിശബ്ദമായി വിളിച്ച്‌ പറഞ്ഞുകൊണ്ടിരുന്നു, "ഇതിൽ തൂങ്ങപ്പെട്ട്‌ കിടക്കുന്നവൻ ആരെന്നറിയാമോ???"അവൻ രാജാവാണ്‌ " വിസ്താര സമയത്തും അത്‌ ഉന്നയിച്ചാണ്‌ അവർ യേശുവിനെ ചോദ്യം ചെയ്തത്‌."ഞാൻ ആകുന്നു " എന്ന് മാത്രമായിരുന്നു യേശുവിന്റെ ഉത്തരം.കുരിശിൽ പീലാത്തൊസ്‌ അത്‌ ഒരു ഭംഗി പൊലെ അവതരിപൊീച്ചു എന്ന് മാത്രം.യേശു രാജാവാണ്‌!യാതൊരു തർക്കവുമില്ല.ശാപഗ്രസ്തമായ കുരിശിനെ പൊലും വിജയത്തിന്റെ ചിഹ്നമാക്കി രൂപപ്പെടുത്താൻ ഈ രാജാവിനു മാത്രമെ കഴിയു.ഇന്നു ചിലരെങ്കികും വിളിച്ച്‌ പറയുന്നു.യേശു കുരിശിൽ പരാജയം ആയിരുന്നെന്ന്.എന്നാൽ വചനം പറയുന്നു. 13 അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമ്മത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ , അവനോടുകൂടെ ജീവിപ്പിച്ചു; 14 അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതിക്കുലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു; 15 വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടിഅവരെ പരസ്യമായ കാഴ്ചയാക്കി. കുരിശിന്റെ മുകളിലെ ഭാഷ നമ്മുടേതല്ലാ എങ്കിലും നാം അറിയുന്നു.അവൻ രാജാവാണ്‌.രാജാധി രാജാവും കർത്താധി കർത്താവും ആണവൻ.ഈ ലോകത്തെ നീതിയോടെ ന്യായം വിധിപ്പാൻ ഇരിക്കുന്ന രാജാവ്‌.ലോകം രേഖപ്പെടുത്തുന്ന "മേലെഴുത്തുകൾ " വായിച്ചറിയാൻ നമുക്ക്‌ കഴിഞ്ഞെന്നു വരില്ല.എന്നാൽ,ഓരോ ദൈവപൈതലിന്റെയും ഹ്രദയമെന്ന മാംസ പലകയിൽ ഈ രാജാവിന്റെ വിരൽ സ്പർശം ഉണ്ട്‌.അവിടെ,അവിടുന്ന് രേഖപോടുത്തും "ഞാൻ നിന്റേതാണ്‌, നീ എന്റേതും " !!
"ക്രൂശിലെ മേലെഴുത്ത്‌ "
Share this post
Repost0
To be informed of the latest articles, subscribe:
Comment on this post
P
Good message
Reply